Connect with us

Gulf

ഐസിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

Published

|

Last Updated

കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് പ്രവാസികളുടെ ഒഴുക്ക്. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ കാലത്ത് ഏഴ്മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 2,500 ല്‍ പരം രോഗികള്‍ക്ക് ചികിത്സ നിര്‍ണയിച്ച് മരുന്നുകള്‍ വിതരണം ചെയ്തു. ക്യാമ്പില്‍ സ്‌കാനിംഗ്, ഇ സി ജി, ഷുഗര്‍, കൊളസ്‌ട്രോള്‍, ബി.പി, ഓഫ്താല്‍ എന്നീ ടെസ്റ്റുകള്‍ സൗജന്യമായിരുന്നു.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം, കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍, കുവൈത്ത് റെഡ് ക്രസന്റ്, ഇന്ത്യന്‍ ഡെന്റിസ്റ്റ് അലയന്‍സ്, തുടങ്ങി വിവിധ സ്വകാര്യ സര്‍ക്കാര്‍ സ്ഥാനപനങ്ങളും, മെട്രോ, ബദര്‍ അല്‍ സമാ, അല്‍ നഹീല്‍, ശിഫാ അല്‍ ജസീറ തുടങ്ങിയ സ്വകാര്യ ക്ലിനിക്കുകളടേയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്. ഐസിഎഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമിയെ ആദ്യ പരിശോധന നടത്തിയാണ് ക്യാമ്പ് ആരംഭിച്ചത്. വിവിധ ചികിത്സാ വിഭാവങ്ങളിലായി 60 ല്‍ പരം ഡോക്ടര്‍മാരും അന്‍പതില്‍ പരം പാരാമെഡിക്കല്‍ സ്റ്റാഫും ക്യാമ്പിന് നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. നാരായണന്‍, സെക്കന്റ് സെക്രട്ടരി ശ്രീ സിബി, ജംഇയ്യത്തു രിഫാഇയ്യ ചാരിറ്റബ്ള്‍ സൊസൈറ്റി പ്രസിഡന്റ് ഔസ് ഈസ ശാഹീന്‍, മെട്രോ ഹോസ്പിറ്റല്‍ സി.ഇ.ഒ ഹംസ പയ്യന്നൂര്‍, അന്നഹീല്‍ ഇന്റര്‍നാഷനല്‍ ക്ലിനിക് ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സുരന്‍സാ നയിക്, കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രസിഡന്റ് ഡോ.സണ്ണി, കെ.ഒ.സി ജനറല്‍ ഫിസിഷ്യന്‍ ഡോ.അമീര്‍, പാരാമെഡിക്കല്‍ ലീഡേര്‍സ് അബ്ദുല്‍ സത്താര്‍, അനസ്, ഷറഫുദ്ദീന്‍, സീനിയര്‍ ഫാര്‍മസിസ്റ്റുകളായ നൗഫല്‍, ഇബ്രാഹിം ഹാജി, ഐ.സി.എഫ് നേതാക്കള്‍, ഐ.സി.എഫ് സഫ്‌വ വിംങ്ങ് എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചു.