ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി

Posted on: November 30, 2018 8:37 pm | Last updated: November 30, 2018 at 10:09 pm

പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. ഡിസംബര്‍ നാല് അര്‍ധരാത്രി വരെ നരോധനാജ്ഞ തുടരുമെന്ന്് ജില്ലാ കലക്ടര്‍ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ലെന്നും ശരണം വിളിക്കുന്നതിനോ, ഭക്തര്‍ സംഘമായി ദര്‍ശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റേയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റേയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തന്റെ തീരുമാനം.