മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലുങ്കാന പി സി സി വര്‍ക്കിംഗ്‌ പ്രസിഡന്റ്

Posted on: November 30, 2018 5:37 pm | Last updated: November 30, 2018 at 8:38 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുന്‍ എം പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലുങ്കാന പ്രദേശ് കോണ്‍. കമ്മിറ്റി വര്‍ക്കിംഗ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമുള്ള ഹൈക്കമാന്‍ഡ് തീരുമാനം എ ഐ സി സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് ആണ് വാര്‍ത്താ കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.

2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അസ്ഹര്‍ അതേ വര്‍ഷം മൊറാദാബാദ് മണ്ഡലത്തില്‍ നിന്ന് എം പിയായി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സെക്കന്തരാബാദ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചേക്കും.

ബി എം വിനോദ് കുമാര്‍, ജാഫര്‍ ജാവേദ് എന്നിവരെ പി സി സി വൈസ് പ്രസിഡന്റുമാരായി നിയമിച്ചിട്ടുണ്ട്. എട്ട് ജനറല്‍ സെക്രട്ടറിമാരെയും നാലു സെക്രട്ടറിമാരെയും പുതിയതായി തിരഞ്ഞെടുത്തു.