ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ സിഎജി റിപ്പോര്‍ട്ട്

Posted on: November 30, 2018 1:48 pm | Last updated: November 30, 2018 at 1:48 pm

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ കരാറുകള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുത്തതില്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. ടെണ്‍ര്‍ വിളിക്കാതെ സര്‍ക്കാര്‍ സൊസൈറ്റിക്ക് 809.93 കോടി രൂപയുടെ കരാര്‍ നല്‍കി.സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങാതെ അനര്‍ഹമായ ആനുകൂല്യം നേടിക്കൊടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടെന്‍ഡര്‍ ഒഴിവാക്കല്‍, തീര്‍പ്പാക്കല്‍ എന്നിവയിലെ ക്രമക്കേടുകള്‍ വിഴി 21.9 കോടിയുടെ അധികച്ചെലവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നടപ്പാക്കേണ്ട പദ്ധതികള്‍ നടപ്പാക്കിയില്ലെന്നും 644.66 ചതുരശ്ര കി.മി പ്രദേശം ഇനിയും വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.