സന്നിധാനത്തെ അക്രമം: കെ സുരേന്ദ്രന് ജാമ്യമില്ല

Posted on: November 30, 2018 12:49 pm | Last updated: November 30, 2018 at 2:07 pm

പത്തനംതിട്ട: സന്നിധാനത്ത് 52കാരിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. അധിക വാദം കേള്‍ക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരി്ച്ചു.

കേസില്‍ ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേ സമയം കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചു. കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കേസിലും ട്രെയിന്‍ തടഞ്ഞ കേസിലുമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് അടുത്തെങ്ങും പുറത്തിറങ്ങാനാകില്ല. ത്യപ്തി ദേശായിയെ തടഞ്ഞതുള്‍പ്പെടെ നിരവധി കേസുകള്‍ സുരേന്ദ്രന്റെ പേരിലുണ്ട്.