രഹ്ന ഫാത്വിമ കേസ് കോടതി ഇന്ന് പരിഗണിക്കും

Posted on: November 30, 2018 9:22 am | Last updated: November 30, 2018 at 11:12 am

പത്തനംതിട്ട: രഹ്ന ഫാത്വിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനം ഇന്ന്.

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് രഹ്ന ഫാത്വിമയെ പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് രഹ്ന ഫാത്വിമയിപ്പോള്‍.