ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

Posted on: November 29, 2018 5:14 pm | Last updated: November 29, 2018 at 5:54 pm

കണ്ണൂര്‍: ചെറുപുഴ മീന്‍തുള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പൊന്‍പുഴ സ്വദേശി കല്ലൂര്‍ ബെന്നി, മീന്‍തുള്ളി സ്വദേശി ഡെന്നി എന്നിവരാണ് മരിച്ചത്.

വൈകീട്ട് മൂന്നു മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.