ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് കേരളം പത്ത് കോടി രൂപ നല്‍കും

Posted on: November 28, 2018 9:23 pm | Last updated: November 29, 2018 at 9:54 am

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിനെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പത്ത് കോടി രൂപ നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഉള്‍പ്പെടെ 14 ട്രക്ക് അവശ്യസാധനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

6 മെഡിക്കല്‍ ടീം, 72 കെഎസ്ഇബി ഉദ്യോഗസ്ഥര്‍, രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ള വളണ്ടിയര്‍മാര്‍ എന്നിവരെയും സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്ക് അയച്ചുകഴിഞ്ഞു. കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് തമിഴ്‌നാടിനെ അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.