Connect with us

Gulf

ഇ മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ നടപടി നിര്‍ത്തിവെച്ചതിനെ ഐസിഎഫ് സ്വാഗതം ചെയ്തു

Published

|

Last Updated

ദുബൈ: ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്ര തിരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നുള്ള നിയമം നടപ്പാക്കുന്നത് മരവിപ്പിച്ച നടപടിയെ ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു.

രജിസ്‌ട്രേഷന്‍ സംബന്ധമായി പ്രവാസികളില്‍ ഉണ്ടായ ആശയക്കുഴപ്പം നേരത്തെ ഐസിഎഫ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളും രജിസ്‌ട്രേഷന്‍ കാര്യത്തില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ മരവിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപയുക്തമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.