മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: November 28, 2018 4:32 pm | Last updated: November 28, 2018 at 6:35 pm

ഭോപ്പാല്‍: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ അമ്പതിലധികം ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധയിടങ്ങളിലായി 1545 വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. ഇവിടങ്ങളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നേക്കും.

മിസോറാമില്‍ 70 ശതമാനത്തോളം പേര്‍ വോട്ടു ചെയ്തു.
മധ്യപ്രദേശിലെ സത്‌നയിലെ 23 ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കേടായതിനെ തുടര്‍ന്ന് സമ്മതിദായകര്‍ക്ക് വോട്ടു ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു.