ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്; ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Posted on: November 28, 2018 2:17 pm | Last updated: November 28, 2018 at 2:17 pm

തിരുവനന്തപുരം:ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലിന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഫയല്‍ ഇന്ന് വിജിലന്‍സ് മേധാവി ബിഎസ് മുഹ്മദ് യാസിനു കൈമാറുമെന്നാണറിയുന്നത്.

ധനകാര്യ പരിശോധന വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ഉത്തരവിട്ടിരുന്നു. 2009മുതല്‍ 2014വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയത്. ഐഎസ് സര്‍വീസ് നിയമാവലികള്‍ തെറ്റിച്ചതിന് ജേക്കബ് തോമസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.