പുത്തലത്ത് നസിറുദ്ദീന്‍ വധം; രണ്ട് പ്രതികള്‍ കുറ്റക്കാര്‍ ; വിധി 30ന്

Posted on: November 28, 2018 1:53 pm | Last updated: November 28, 2018 at 1:53 pm

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഈ മാസം 30നുണ്ടാകും.

കേസിലെ മറ്റ് പ്രതികളായ ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, ടിവിസി സാദിഖ്, സികെ മുഹമ്മദ്, സാബിത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. 2016 ജുലൈ 15നാണ് നസിറുദ്ദീന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വരികയായിരുന്ന നസിറുദ്ദീനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ അനന്തോട്ട്താഴെ വെച്ച് പ്രതികള്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ദ്യക്‌സാക്ഷി മൊഴികള്‍ കേസില്‍ നിര്‍ണായകമായി.