Connect with us

Ongoing News

വീണ്ടും ഓഗ്‌ബെചെ; രണ്ട് ഗോള്‍ ജയവുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാമത്

Published

|

Last Updated

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൂനെ എഫ് സിയെ പരാജയപ്പെടുത്തി. 23ാം മിനുട്ടില്‍ ഓഗ്‌ബെചെയാണ് നോര്‍ത്ത് ഈസ്റ്റിനായി ആദ്യ ഗോള്‍ നേടിയത്. 91ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഉറുഗ്വെ താരം യുവാന്‍ മാസിയ വിജയമുറപ്പാക്കി.

ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും രണ്ട് സമനിലകളുമടക്കം 17 പോയിന്റുമായാണ് നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പ്. അതേസമയം, ഒമ്പത് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള പൂനെ എട്ടാം സ്ഥാനത്താണ്. 19 പോയിന്റുമായി ബെംഗളൂരു എഫ് സിയാണ് ലീഗില്‍ ഒന്നാമത്.

---- facebook comment plugin here -----

Latest