നാളെ നിയമസഭയിലെത്തും; കേസ് അവസാനിച്ചു എന്ന് നികേഷ്‌കുമാര്‍ കരുതേണ്ട, താന്‍ തുടങ്ങുന്നതെ ഉള്ളൂ: കെ എം ഷാജി

Posted on: November 27, 2018 4:55 pm | Last updated: November 27, 2018 at 6:26 pm

ന്യൂഡല്‍ഹി: നാളെ നിയമസഭയിലെത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. തന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ പ്രചാരണം ആരോപിച്ച് തനിക്കെതിരെ നികേഷ് കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സത്യം തെളിയിക്കാനായി ഏതറ്റം വരെയും പോകും.

നിയമസഭ സെക്രട്ടറിയടക്കം വൃത്തികെട്ട രാഷ്ട്രീയം കളിച്ചു. സുപ്രീകോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ മുതല്‍ നിയമസഭയില്‍ ഉണ്ടാവും. എംഎല്‍എയെ അയോഗ്യനാക്കാന്‍ കോടതിക്ക് അവകാശം ഇല്ല. ഈ നോട്ടീസിനു പിന്നില്‍ ആരാണെന്ന് പൊതുജനങ്ങളറിയണം. സമുദായ സ്പര്‍ധ വളര്‍ത്തുന്ന ഈ നോട്ടീസ് അച്ചടിച്ചതും വിതരണം ചെയ്തതും ആരാണെന്ന് തെളിയണം. നികേഷ്‌കുമാര്‍ കേസ് അവസാനിച്ചു എന്ന് കരുതേണ്ടെന്നും താന്‍ തുടങ്ങുന്നതെ ഉള്ളൂവെന്നും ഷാജി പറഞ്ഞു.