രഹ്ന ഫാത്വിമ അറസ്റ്റില്‍

Posted on: November 27, 2018 1:48 pm | Last updated: November 27, 2018 at 3:44 pm

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്വിമയെ പോലീസ് അറസ്റ്റ് ചെയ്തത്. മതസ്പര്‍ധയുണ്ടാക്കും വിധം ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയതിനാണ് അറസ്റ്റ് . പത്തനംതിട്ട പോലീസ് കൊച്ചിയിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയതത്. ബിജെപി നേതാവ് രാധാക്യഷ്ണന്റെ പരാതിയിലാണ് അറസ്റ്റ്.

ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നാണ് വിവരം. ഇവരെ ഇന്ന് പത്തനംതിട്ടയിലെത്തിക്കും. ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ് രഹ്ന ഫാത്വിമ . പോലീസ് സംരക്ഷണയോടെ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് രഹ്ന ഫാത്വിമക്ക് തിരികെ മടങ്ങേണ്ടി വന്നു.