ശബരിമല: സ്വകാര്യ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

Posted on: November 27, 2018 1:26 pm | Last updated: November 27, 2018 at 2:05 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ. എം വിന്‍സന്റാണ് സ്വകാര്യ ബില്ലിന് അനുമതി തേടിയത്.

നിയമ വകുപ്പിന്റെ മറുപടിക്കൊപ്പമാണ് ബില്ലിന് അനുമതി നിഷേധിച്ച കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. സബരിമലയിലെ വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്നും അവരുടെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് ബില്‍ തള്ളിയത്.