മുന്‍ എംഎല്‍എ നാരായണന്‍ നായര്‍ അന്തരിച്ചു; കൊയിലാണ്ടിയില്‍ ഉച്ചക്ക് രണ്ട് വരെ ഹര്‍ത്താല്‍

Posted on: November 27, 2018 12:03 pm | Last updated: November 27, 2018 at 12:03 pm

കോഴിക്കോട് : കൊയിലാണ്ടി മുന്‍ എംഎല്‍എ. ഇ നാരായണന്‍ നായര്‍ (88) അന്തരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രണ്ട് തവണ കൊയിലാണ്ടി നിയമസഭയില്‍നിന്നും മത്സരിച്ച് ജയിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്നു രണ്ടിന് ചെങ്ങോട്ടുകാവിലെ വീട്ടില്‍. നാരായണന്‍ നായരോടുള്ള ആദരസൂചകമായി കൊയിലാണ്ടിയില്‍ ഇന്നുഉച്ചക്ക് രണ്ട്‌വരെ കടകളടച്ച് ഹര്‍ത്താല്‍ നടത്തും