തീവ്രവാദികളെ വിജയിക്കാന്‍ അനുവദിക്കില്ല: ട്രംപ്

Posted on: November 27, 2018 11:54 am | Last updated: November 27, 2018 at 11:54 am

ന്യൂഡല്‍ഹി: മുംബൈയില്‍ 2008 നവംബറില്‍ നടന്ന തീവ്രവാദി ആക്രമണത്തിലെ ഇരകള്‍ക്ക് യു എസ് പ്രസി. ഡൊണാള്‍ഡ് ട്രംപ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നീതിക്കു വേണ്ടിയുള്ള ഇന്ത്യന്‍ ജനതക്കൊപ്പമുണ്ടെന്ന് അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു.

ആറ് അമേരിക്കക്കാര്‍ ഉള്‍പ്പടെ 166 നിരപരാധികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളെ വിജയിക്കാനെന്നല്ല, വിജയത്തിന് അടുത്തെത്തുവാന്‍ പോലും അനുവദിക്കില്ല- ട്രംപ് പറഞ്ഞു.