ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി; സുരക്ഷാ ചുമതലക്ക് പോലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയായി

Posted on: November 26, 2018 7:35 pm | Last updated: November 27, 2018 at 10:03 am

തിരുവനന്തപുരം: ശബരിമല സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയായി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേല്‍നോട്ട ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിനാണ്. ഐ.ജി വിജയ് സാക്കറെക്ക് പകരമാണിത്. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനായിരിക്കും. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി മനോജ് എബ്രഹാമിന് പകരമാണിത്.

സന്നിധാനത്ത് എസ്.പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാറും നിലയ്ക്കലില്‍ യതീഷ് ചന്ദ്രക്ക് പകരം എസ് മഞ്ജുനാഥും ചുമതലയേല്‍ക്കും. പുതിയ ഉദ്യോഗസ്ഥര്‍ ഈ മാസം 30ന് ചുമതലയേല്‍ക്കും.

അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.