Connect with us

Kerala

കെ സുരേന്ദ്രന്റെ ജയില്‍ മാറ്റും; മാറ്റുക തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്

Published

|

Last Updated

പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജയില്‍ മാറ്റത്തിന് അനുമതി നല്‍കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്.
ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ പതിമൂന്നാം പ്രതിയായ സുരേന്ദ്രന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കേസില്‍, പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Latest