മുംബൈ ആക്രമണ വാര്‍ഷികം; പ്രധാന മന്ത്രിയും രാഷ്ട്രപതിയും ഇരകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു

Posted on: November 26, 2018 3:38 pm | Last updated: November 26, 2018 at 3:38 pm

മുംബൈ: മുംബൈ തീവ്രവാദി ആക്രമണത്തിന്റെ പത്താം വാര്‍ഷിക ദിനമായ ഇന്ന് ഇരകള്‍ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ട്വിറ്ററിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തീവ്രവാദി ആക്രമണത്തിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയ പോലീസുകാരെയും സൈനികരെയും അഭിവാദ്യം ചെയ്യുന്നു. നീതി നടപ്പിലാക്കുന്നതിനും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണ് ഇന്ത്യ- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

വേദനയനുഭവിക്കുന്ന കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. തീവ്രവാദികള്‍ക്കെതിരെ ധീരതയോടെ പോരാടിയ പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജ്യം നന്ദിയോടെ തല കുനിക്കുന്നു- ഇങ്ങനെയായിരുന്നു പ്രധാന മന്ത്രിയുടെ ട്വീറ്റ്.