ശബരിമല സംഘര്‍ഷത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി; കൂട്ടുപ്രതി ബിജെപി: എകെ ആന്റണി

Posted on: November 26, 2018 3:27 pm | Last updated: November 26, 2018 at 9:26 pm

കോഴിക്കോട്: സര്‍ക്കാര്‍ പിന്തുണയോടെയാണ് ബിജെപിയും ആര്‍എസ്എസും ശബരിമല വിഷയം ആളിക്കത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശബരിമലയിലെ സംഘര്‍ഷത്തില്‍ ഒന്നാംപ്രതി മുഖ്യന്ത്രിയും സര്‍ക്കാറുമാണെങ്കില്‍ രണ്ടാംപ്രതി ബിജെപിയും ആര്‍എസ്എസുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ബഹുജന അടിത്തറ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇവിടെ സിപിഎമ്മും ബിജെപിയും മാത്രം മതിയെന്ന് നിലപാടാണ് അവര്‍ക്കുള്ളത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.