നിയമ ത്തില്‍ ഭേദഗതി;ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാരെ നിയമിക്കാം

Posted on: November 26, 2018 3:15 pm | Last updated: November 26, 2018 at 3:15 pm

ദമ്മാം: വനിതകള്‍കളുടെ അപായയും മറ്റു വസ്ത്രങ്ങളും വില്‍പന നടത്തുന്ന സ്ഥാപങ്ങളില്‍ പുരുഷന്‍മാര്‍ക്ക് ജോലി ചെയ്യാമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. വനിതകളുടെ അടിവസ്ത്രം, അപായ,കുട്ടികളുടെ റെഡിമേഡ് വസ്ത്രം,ചെരിപ്പു ബാഗ്, സുഗന്ധ ദൃവ്യങ്ങള്‍ തുടങ്ങിയ വനിതകളുടെ പന്ത്രണ്ടിന വസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപങ്ങളിലുള്ള ജോലികള്‍ സ്വദേശി വനിതകള്‍ക്ക് മാത്രമായാണ് പരിമിതിപ്പെടുത്തിയിരുന്നത്.

എന്നാല്‍ ഈ സ്ഥാപങ്ങളില്‍ സ്വദേശികളായ പുരുഷന്‍മാര്‍ക്ക് ജോലി ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടി ജോലി ചെയ്യാവുന്ന ഭേദഗതി തൊഴില്‍ സാമൂഹിയ മന്ത്രി അഹമ്മദ് അല്‍ റാജിഹ് അംഗീകരിച്ചു.വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വനിതക്കായുള്ള വിവിധ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപങ്ങളില്‍ സ്വദേശികളെ ജോലിക്കു വെക്കാം.ഈ പറയപ്പെട്ട സ്ഥാപനങ്ങളില്‍ ശുചീകരണം, കയറ്റിറക്കു ജോലികള്‍കളില്‍ വിദേശികളെ നിയമിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

വനിതകളുടെ വിവിധ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ ജോലി ചെയ്താലുള്ള ശിക്ഷ നടപടികള്‍ ഉള്‍പ്പടെ നേരത്തെ ഇറക്കിയ പത്തില്‍പരം ഉത്തരവുകള്‍ മന്ത്രാലയം റദ്ദ് ചെയ്തു. നാലു വര്‍ഷം മുമ്പാണ് ലേഡീസ് ഷോപ്പുകളില്‍ വനിതാവത്കരണം നടപ്പാക്കി തുടങ്ങിയത്. ഇക്കാരണത്താല്‍ മലയാളികള്‍ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന നിരവധി ഷോപ്പുകള്‍ അടച്ചു പൂട്ടിയിരുന്നു