പികെ ശശി യുവതിയോട് അനുചിതമായി സംസാരിച്ചു; നടപടി തെറ്റ് തിരുത്താന്‍: പികെ ശ്രീമതി

Posted on: November 26, 2018 2:07 pm | Last updated: November 26, 2018 at 6:27 pm

തിരുവനന്തപുരം : പികെ ശശി യുവതിയോട് അനുചിതമായ രീതിയില്‍ സംസാരിച്ചുവെന്നും ഒരു പാര്‍ട്ടി നേതാവിന് യോജിക്കാത്ത പദപ്രയോഗങ്ങള്‍ നടത്തിയെന്നും കണ്ടെത്തിയതുകൊണ്ടാണ് പികെ ശശി എംഎല്‍എക്കെതിരായി പാര്‍ട്ടി നടപടിയെടുത്തതെന്ന് പികെ ശ്രീമതി പറഞ്ഞു.

പാര്‍ട്ടിയില്‍നിന്നും പുറത്തുകളയാനല്ല തെറ്റ് തിരുത്താനാണ് നടപടി. രാജ്യത്ത് സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും തെറ്റ് ചെയ്തവര്‍ക്കെതിരെ ഇത്രയും കടുത്ത നടപടി സ്വീകരിക്കുമെന്ന് കരുതുന്നില്ല. പരാതിക്കാരി ഇനി പോലീസിനെ സമീപിക്കുമെന്ന് കരുതുന്നില്ല. പാര്‍ട്ടിയില്‍ അവര്‍ക്ക് അത്രമേല്‍ വിശ്വാസമുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പികെ ശ്രീമതി പറഞ്ഞു. ശശിക്കെതിരായ പരാതി അന്വേഷിച്ച കമ്മീഷനില്‍ അംഗം കൂടിയാണ് പികെ ശ്രീമതി.