ദുബൈയില്‍ ശക്തമായ മഴ

Posted on: November 26, 2018 12:41 pm | Last updated: November 26, 2018 at 4:41 pm

ദുബൈ: യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴയില്‍ റോഡുകളിലും മറ്റും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകും സാധ്യതയും നേരത്തെ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ചെറിയ രീതിയില്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്.

വെള്ളക്കെട്ടുകള്‍ നീക്കുന്നതിന് ശ്രമം നടത്തിവരുന്നു.മഴമൂലം രൂപപ്പെട്ട കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ വൈപ്പറുകള്‍ ഹെഡ് ലൈറ്റുകളും പ്രവര്‍ത്തനക്ഷമമാണ് എന്ന് പരിശോധിക്കണം വെള്ളക്കെട്ടുകളില്‍ വാഹനം ഇറക്കാതെ ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്