Connect with us

National

രൂപയുടെ മൂല്യം മൂന്നു മാസത്തിനിടെയുള്ള ഉയര്‍ന്ന നിലവാരത്തില്‍

Published

|

Last Updated

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 70.52 ആയാണ് രൂപയുടെ വിനിമയ മൂല്യം ഉയര്‍ന്നത്. 17 പൈസയാണ് വര്‍ധിച്ചത്. അസംസ്‌കൃത എണ്ണ ബാരലിന് 60 ഡോളറിനു താഴെയാവുകയും കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണവിധേയമാകുമെന്നതിനാലുമാണ് രൂപയുടെ മൂല്യം മൂന്നു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത്. 70.70 നിലവാരത്തിലായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലായി ഡോളറിനെതിരെ 200 പൈസയുടെ നേട്ടമാണ് രൂപക്കുണ്ടായത്. എണ്ണ വില എട്ടു ശതമാനം ഇടിഞ്ഞ് ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

Latest