ഇറാനില്‍ ശക്തമായ ഭൂചലനം

Posted on: November 25, 2018 11:27 pm | Last updated: November 25, 2018 at 11:27 pm

ടെഹ്‌റാന്‍: ഇറാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ ഇറാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ഇലാം നഗരത്തിന് 114 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇറാഖിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ഇറാഖി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനമായ ബഗ്ദാദ്, ഇര്‍ബില്‍, കുര്‍ദിസ്ഥാന്‍ മേഖലകളില്‍ ആണ് പ്രകമ്പനം ഉണ്ടായത്.