പികെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര കമ്മിറ്റിക്ക് വിഎസിന്റെ കത്ത്

Posted on: November 25, 2018 8:55 pm | Last updated: November 26, 2018 at 10:13 am

തിരുവനന്തപുരം: ലൈംഗികാരോപം നേരിടുന്ന പികെ ശശി എംഎല്‍എക്ക് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ഈ ആവശ്യവുമായി അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും സ്ത്രീകള്‍ക്ക് എതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് വിഎസ് കത്ത് നല്‍കിയത്. പികെ ശശിക്ക് എതിരെ ഡിവൈഎഫ്‌ഐ വനിതാ അംഗം നല്‍കിയ പരാതിയില്‍ പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണ് വിഎസിന്റെ ഇടപെടല്‍.