കന്നഡ നടന്‍ അംബരീഷ് അന്തരിച്ചു

Posted on: November 25, 2018 10:59 am | Last updated: November 25, 2018 at 11:01 am

ബെംഗളുരു: കന്നഡ നടനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എംഎച്ച് അംബരീഷ്(66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എംഎല്‍എ, എംപി, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 96ല്‍ ജനതാദളില്‍ ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1998ല്‍ മാണ്ഡ്യയില്‍നിന്നും മത്സരിച്ച അംബരീഷ് രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മലയാളത്തിലടക്കം അഭിനയിച്ച സുമലതയാണ് ഭാര്യ.