കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് കുഞ്ഞാലിക്കുട്ടി ഫ്‌ളാഗ്‌ ഓഫ് ചെയ്യും

Posted on: November 24, 2018 10:23 pm | Last updated: November 24, 2018 at 11:02 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുനരാരംഭിക്കുന്ന വലിയ വിമാനങ്ങളുടെ സര്‍വീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി ഫ്‌ളാഗ്‌ ഓഫ് ചെയ്യും. ഡിസംബര്‍ അഞ്ചിനാണ് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ സഊദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈമാസം 29ന് വിമാനത്താവള ഉപദേശക സമിതി ചേരും.