അന്താരാഷ്ട്ര റിപ്പോര്‍ട്ട് തള്ളി മന്ത്രി കെകെ ശൈലജ; നിപ മരണം സ്ഥിരീകരിച്ചത് 18 പേരില്‍ മാത്രമെന്ന്

Posted on: November 24, 2018 3:11 pm | Last updated: November 24, 2018 at 6:12 pm

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേര്‍ മരിച്ചിട്ടുണ്ടെന്നും അഞ്ച് പേര്‍ മരിച്ചതിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്നുമുള്ള അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടിനെ തള്ളി ആരോഗ്യ മന്ത്രി കെകെ ശൈലജ. 18 പേരുടെ മരണം മാത്രമെ നിപ മാത്രമാണെന്ന് ഉറപ്പിക്കാനാകുവെന്നും ബാക്കിയുള്ളവ സംശയാസ്പദം മാത്രമാണെന്നും അന്താരാഷ്ട്ര റിപ്പോര്‍ട്ടിനോട് മന്ത്രി പ്രതികരിച്ചു.

18 കേസുകളാണ് ലാബ് പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. രോഗലക്ഷണം കാണിച്ച അഞ്ച് എണ്ണവും നിപ തന്നെയായിരിക്കാമെങ്കിലും സ്ഥീരീകരിക്കാനായിട്ടില്ല. സ്വാലിഹിന്റെ മരണത്തോടെയാണ് നിപയാണെന്ന് ഉറപ്പിച്ചത്. മുന്നൂറില്‍പരം സാമ്പിളുകളാണ് വൈറോളജി ലാബില്‍ പരിശോധനക്കയച്ചത്. പരിശോധന ഫലം അനുസരിച്ചെ രോഗം സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി പറഞ്ഞു.