കര്‍ണാടകയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

Posted on: November 24, 2018 2:33 pm | Last updated: November 24, 2018 at 6:12 pm

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാവേരി നദിയിലെ വി സി കനാലില്‍ കാനംഗമാറഡി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 12.25ഓടെയായിരുന്നു ദുരന്തം. അപകടം നടന്നയുടന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. മാണ്ഡ്യയിലുള്ള കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു. മാണ്ഡ്യയില്‍ നിന്നു പാണ്ഡവപുരയിലേക്കു പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 30 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.