പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Posted on: November 24, 2018 1:44 pm | Last updated: November 24, 2018 at 3:08 pm

പാലക്കാട്: കല്ലിങ്കലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്ഥികള്‍ മുങ്ങിമരിച്ചു. ഭാരതമാതാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ഹരീഷ് , ജംഷിത് എന്നിവരാണ് മരിച്ചത്.

സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചിരുന്ന കുട്ടികള്‍ പിന്നീട് കുളിക്കാനായി കുളത്തിലിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് . ഏറെ ആഴമുള്ള കുളത്തിന് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും കാര്യമായെടുക്കാറില്ല. അപകടത്തെത്തുടര്‍ന്ന് കുളത്തിന് ചുറ്റും സുരക്ഷാവേലി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചു.