സാലറി ചലഞ്ച് : ഏറ്റവും കുറഞ്ഞ പങ്കാളിത്തം കോളജ് അധ്യാപകരുടേത്- മുഖ്യമന്ത്രി

Posted on: November 24, 2018 12:21 pm | Last updated: November 24, 2018 at 3:13 pm

കോഴിക്കോട്: സാലറി ചലഞ്ചില്‍ ഏറ്റവും കുറഞ്ഞ പങ്കാളിത്തം കോളജ് അധ്യാപകരുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളത്തിന്റെ വലുപ്പം കണക്ക് കൂട്ടി ഇത്രയും കൂടുതല്‍ എങ്ങിനെ കൊടുക്കുമെന്ന മനപ്രയാസമാണ് കോളജ് അധ്യാപകര്‍ക്കെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച ആശയമായിരുന്നു സാലറി ചലഞ്ച് ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. മൂന്ന് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നല്‍കുകയെന്നതായിരുന്നു ആശയം . സാലറി ചലഞ്ചിനെതിരെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. നിര്‍ബന്ധ പിരിവി നടത്തുന്നുവെന്നതായിരുന്നു പ്രധാന ആരോപണം.