വനിതാ പോലീസ് വിമാനം വലിച്ചു നീക്കിയത് ലോക റെക്കോര്‍ഡിലേക്ക്

Posted on: November 23, 2018 5:04 pm | Last updated: November 23, 2018 at 5:04 pm

ദുബൈ: ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത് ദുബൈ പോലീസ് വീണ്ടും. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ പോലീസ് വനിതാ വിഭാഗം ബോയിങ് 777-300 വിമാനം 100 മീറ്റര്‍ വലിച്ചു നീക്കിയാണ് റെക്കോര്‍ഡ് തകര്‍ത്തത്. 240,000 കിലോ ഭാരം വരുന്ന വിമാനമാണ് 77 വനിതാ ഓഫീസര്‍മാര്‍ ലോക റെക്കോര്‍ഡിലേക്ക് വലിച്ചു നീക്കിയത്.

ഇന്നലെ നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ ദുബൈ പോലീസ് ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടു. നാളെ അവസാനിക്കുന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബൈ പോലീസിന്റെ പ്രകടനങ്ങള്‍. ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ദുബൈ പോലീസ് ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മെര്‍റി ഗിന്നസ് റെക്കോര്‍ഡ് പുരസ്‌കാരം ഏറ്റുവാങ്ങി.