പാക്കിസ്ഥാനില്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു

Posted on: November 23, 2018 4:07 pm | Last updated: November 23, 2018 at 6:39 pm

പെഷവാര്‍: പാക്കിസ്ഥാനിലെ സംഘര്‍ഷബാധിതമായ ഖൈബര്‍ പക്തൂന്‍ക്വ പ്രവിശ്യയിലെ ആരാധനാലയത്തിനു സമീപത്തെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 40 തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശിയാ വിഭാഗത്തിനു സ്വാധീനമുള്ള മേഖലയിലെ ജുമാ ബസാര്‍ വെള്ളിയാഴ്ച മാര്‍ക്കറ്റില്‍ ബൈക്കില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

ശിയാ വിശ്വാസികളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു കുട്ടികളും ഇതിലുള്‍പ്പെടും. സംഭവ സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണ്.