ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി നാല് യുവതികള്‍ ഹൈക്കോടതിയില്‍

Posted on: November 23, 2018 3:27 pm | Last updated: November 23, 2018 at 4:55 pm

കൊച്ചി: ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം തേടി നാല് യുവതികള്‍ ഹൈക്കോടതിയില്‍ . ഇവരുടെ ഹരജികള്‍ കോടതി ഇന്ന് തന്നെ പരിഗണനക്കെടുക്കും. നേരത്തെ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചവരെയെല്ലാം തടഞ്ഞ് മടക്കി അയച്ച സാഹചര്യത്തില്‍ പോലീസ് സംരക്ഷണം കൂടാതെ ദര്‍ശനം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് ശേഷം യുവതികളാരും ശബരിമല ദര്‍ശനത്തിനെത്തിയിരുന്നില്ല. നേരത്തെ ശബരിമല ദര്‍ശനം നടത്തുമെന്ന് അറിയിച്ച് നാല് യുവതികള്‍ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. ഇവര്‍ക്കെതിരെ വാര്‍ത്ത സമ്മേളന ഹാളിന് പുറത്ത് വന്‍ പ്രതിഷേധമുയര്‍ന്നതോടെ യുവതികള്‍ ശബരിമല ദര്‍ശനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.