എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ച യുവാവിന് തടവുശിക്ഷ

Posted on: November 23, 2018 2:22 pm | Last updated: November 23, 2018 at 3:21 pm

സിംഗപ്പൂര്‍: വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ച ഇന്ത്യക്കാരനായ യുവാവിനെ സിംഗപ്പൂര്‍ കോടതി മൂന്നാഴ്ചത്തെ തടവിനു ശിക്ഷിച്ചു.നിരഞ്ജന്‍ ജയന്ത് (34) എന്നയാളെയാണ് ശിക്ഷിച്ചത്. സിഡ്‌നിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ എയര്‍ ഹോസ്റ്റസിനോട് മൊബൈല്‍ നമ്പര്‍ ചോദിച്ച യുവാവ് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതിനു ശേഷവും പല തവണ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തി. വിമാനം നിലത്തിറങ്ങുന്നതിനു മിനുട്ടുകള്‍ക്കു മുമ്പ് എയര്‍ ഹോസ്റ്റസിനെ കയറിപ്പിടിക്കുകയും ചെയ്തു. പരിഭ്രാന്തയായ എയര്‍ ഹോസ്റ്റസ് സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഷാങ്വി വിമാനത്താവളത്തിലെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

മദ്യലഹരിയിലായിരുന്നു താനെന്നും അതാണ് അപമര്യാദയായി പെരുമാറാന്‍ ഇടയായതെന്നും നിരഞ്ജന്‍ കോടതിയില്‍ പറഞ്ഞതായാണ് വിവരം.