Connect with us

National

വര്‍ഷം രണ്ടര ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ഷംതോറും രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് ആദായ നികുതി വകുപ്പിന്റെ സര്‍ക്കുലര്‍. അടുത്ത മാസം അഞ്ചു മുതല്‍ ഇത് ബാധകമായിരിക്കും. അഞ്ചു ലക്ഷമെന്ന നിലവിലുള്ള പരിധിയാണ് നേര്‍പകുതിയാക്കി പരിഷ്‌കരിച്ചത്. സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവര്‍ 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച്് കമ്പനികളും മാനേജിംഗ് ഡയരക്ടര്‍, ഡയരക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, എഴുത്തുകാരന്‍, ഓഫീസ് ജീവനക്കാരന്‍ എന്നിവരെല്ലാം പാന്‍ കാര്‍ഡ് എടുക്കണം. അതേസമയം, പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ പേര് നല്‍കണമെന്ന വ്യവസ്ഥയില്‍ ഐ ടി വകുപ്പ് ഇളവു വരുത്തി. പിതാവ് മരണപ്പെടുകയോ വിവാഹ മോചനം നേടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അപേക്ഷയില്‍ പേരു നല്‍കേണ്ടതില്ല.

Latest