ഇന്ധന വില താഴ്ന്നു ; പെട്രോളിന് 40 പൈസയും ഡീസലിന് 42 പൈസയുടേയും കുറവ്

Posted on: November 23, 2018 1:31 pm | Last updated: November 23, 2018 at 3:41 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്. പെട്രോളിന് 40 പൈസയും ഡീസലിന് 42 പൈസയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.57 രൂപയും ഡീസലിന് 70.56 രൂപയുമായി. മുംബൈയില്‍ ഇത് യഥാക്രമം81.10, 73.91 ആണ് . ബെംഗളുരുവില്‍ 76.17, 70.93 എന്നിങ്ങനെയാണ് വില. ഇതോടെ ഇന്ധന വില ജുലൈയിലെ ഇന്ധന വിലക്ക് തുല്യമായെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ എണ്ണ ഉത്പാദനം വര്‍ധിച്ചതോടെയാണ് വെള്ളിയാഴ്ചയും ക്രൂഡ് ഓയില്‍ വില കുറഞ്ഞത്.