അക്രമത്തിന് ഗൂഢാലോചന: കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്റ് ചെയ്തു

Posted on: November 23, 2018 12:18 pm | Last updated: November 23, 2018 at 1:17 pm

പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്റ് ചെയ്തു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എന്നാല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പോലീസിന്റെ ആവശ്യം റാന്നി കോടതി തള്ളി.

ത്യശൂര്‍ സ്വദേശിനിയായ 52കാരിയെ ശബരിമലയില്‍ അക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് കേസില്‍ സുരേന്ദ്രനെ പ്രതി ചേര്‍ത്തത്. ആര്‍എസ്എസ് നേതാവ് വത്സല്‍ തില്ലങ്കേരി, ആര്‍ രാജേഷ്, യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരും കേസില്‍ പ്രതികളാണ്.