ജമ്മു കശ്മീരില്‍ ആറു തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി

Posted on: November 23, 2018 11:49 am | Last updated: November 23, 2018 at 11:50 am

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ആറു ലഷ്‌കര്‍ ഇ ത്വയ്യിബ തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിജ്‌ബെഹ്‌റയിലെ സെകിപോര ഗ്രാമത്തില്‍ ഇന്ന് അതിരാവിലെ നടന്ന കടുത്ത ഏറ്റുമുട്ടലിനിടെയാണ് സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് തീവ്രവാദികളെ വധിച്ചത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അനന്ത്‌നാഗിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ അധികൃതര്‍ വിച്ഛേദിച്ചിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് ഷോഫിയാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.