Connect with us

Pathanamthitta

പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് 30 വരെയും ഭാഗികമായി തകര്‍ന്നവര്‍ക്ക് ഡിസംബര്‍ 15 വരെയും അപ്പീല്‍ നല്‍കാം

Published

|

Last Updated

പത്തനംതിട്ട: പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നവരുടെ കണക്കെടുക്കുന്നതിനായി റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നടത്തിയ സര്‍വെയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള അപ്പീല്‍ സമിതിക്ക് അപ്പീല്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഈ മാസം 30 ആണ്.ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് ഡിസംബര്‍ 15 വരെ അപ്പീല്‍ സമര്‍പ്പിക്കാം. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും തകരുകയും റീബില്‍ഡ് കേരള തയാറാക്കി തഹസീല്‍ദാര്‍മാര്‍ സൂക്ഷ്മ പരിശോധന നടത്തി പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തില്‍ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) ആണ് അപ്പീല്‍ നല്‍കേണ്ടത്. തദ്ദേശഭരണ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ഹൗസിംഗ് ബോര്‍ഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരടങ്ങിയ സമിതിയാണ് അപ്പീലിന്മേല്‍ സാങ്കേതിക പരിശോധന നടത്തുന്നത്.  നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കുന്ന അപ്പീലുകള്‍ പരിശോധിച്ച് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

Latest