Connect with us

International

ചൈനയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അഞ്ചു കുട്ടികള്‍ മരിച്ചു

Published

|

Last Updated

ബീജിംഗ്: തെക്കു കിഴക്കന്‍ ചൈനയിലെ ഒരു പ്രൈമറി സ്‌കൂളിനു മുന്നില്‍ ഇന്ന് ഉച്ചക്കുണ്ടായ അപകടത്തില്‍ അഞ്ചു കുട്ടികള്‍ മരിച്ചു. 18 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് അപകടം.

ദിശ മാറിയാണ് കാറെത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.