മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി; ശബരിമലയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു

Posted on: November 22, 2018 2:47 pm | Last updated: November 22, 2018 at 5:24 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ശബരിമല സ്ത്രീ പ്രവേശന വിഷയവും ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ടത്. സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.