എസ് പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ശ്രീധരന്‍ പിള്ള

Posted on: November 22, 2018 12:19 pm | Last updated: November 22, 2018 at 1:09 pm

ന്യൂഡല്‍ഹി: എസ് പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണ് കേരളത്തില്‍ നടക്കുന്നത്. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. കെ സുരേന്ദ്രനെതിരെ ഗൂഢാലോചന നടക്കുന്നു. സുരേന്ദ്രനെതിരെ പോലീസ് കള്ളക്കേസാണ് എടുത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയല്ല ബിജെപിയുടെ സമരം. ഭക്തരുടെ സമരത്തിന് ബിജെപി പിന്തുണ നല്‍കുകയാണ് ചെയ്യുന്നതെന്നും കേസില്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.