ഇന്ധനവിലയില്‍ ഇടിവ്; പെട്രോളിന് 42 പൈസയും ഡീസലിന് 32 പൈസയും കുറഞ്ഞു

Posted on: November 22, 2018 10:03 am | Last updated: November 22, 2018 at 11:45 am

തിരുവനന്തപുരം: പെട്രോളിന് 42 പൈസയും ഡീസലിന് 32 പൈസയും കുറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 79.28 രൂപയും ഡീസലിന് 76.12 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 77.90 രപയും ഡീസലിന് 74.68 രൂപയും കോഴിക്കോട്ട് പെട്രോളിന് 78.24 രൂപയും ഡീസലിന് 75.03 രൂപയുമാണ് വില.