Connect with us

Gulf

ലോക ഇന്റര്‍ഫെയ്ത്ത് സമ്മേളനത്തില്‍ കാന്തപുരത്തെ ആദരിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ ഭരണകൂടം അബുദബിയില്‍ സംഘടിപ്പിച്ച ദ്വിദിന ഇന്റര്‍ഫെയ്ത്ത് സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു. കുട്ടികളുടെ സംരക്ഷണത്തിന് നൂതന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ കാന്തപുരത്തെ ആദരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 450 മതനേതാക്കളും നയതന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും സംബന്ധിച്ച സമ്മേളനത്തില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും വിവിധ മതവിശ്വാസികളില്‍ സജീവമാകാനുള്ള മാര്‍ഗ്ഗ രേഖകളും അവതരിപ്പിച്ചു.

ഇന്റര്‍നെറ്റ് വിരല്‍ത്തുമ്പില്‍ ലഭ്യമായ കാലത്ത് കുട്ടികള്‍ അതിന് അടിമകളാകാതെ സൂക്ഷിക്കാനും, ചെറിയ പ്രായത്തില്‍ അവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനും വേണ്ട വിവിധ പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ലോകത്ത് സമാധാനവും ബഹുസ്വരതയും ഉറപ്പുവരുത്തുന്നതില്‍ ആത്മാര്‍ഥമായ ഇടപെടലുകള്‍ നടത്തുന്ന ഭരണകൂടമാണ് യു എ ഇയുടേതെന്നും സ്വന്തം പൗരന്മാരെ പോലെ കുടിയേറ്റക്കാരെ ആദരിക്കുന്ന അവരുടെ നിലപാട് പ്രശംസനീയമാണെന്നും കാന്തപുരം പറഞ്ഞു. യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Latest