ഓഫര്‍ പെരുമഴയുമായി ബ്ലാക് ഫ്രൈഡേ ഇന്ത്യയിലും!!

Posted on: November 21, 2018 11:23 pm | Last updated: November 21, 2018 at 11:23 pm
SHARE

മുംബൈ: അമേരിക്കയില്‍ ക്രിസ്തുമസ് സീസണ്‍ തുടക്കം കുറിച്ച് നടത്തുന്ന ബ്ലാക് ഫ്രൈഡേയില്‍ ഓഫര്‍ പെരുമഴയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉത്പന്നങ്ങളില്‍ പരമാവധി കിഴിവ് ലഭിക്കുന്ന അസുലഭ അവസരമാണിത്. ഇതിന്റെ ആവേശം ഇന്ത്യയിലും എത്തിക്കുകയാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍. ഇന്ത്യയിലെ നിരവധി വെബ് സൈറ്റുകളും റീട്ടെയില്‍ സ്റ്റോറുകളും ബ്ലാക് ഫ്രൈഡേ വില്‍പന നടത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ വലിയ ഡിസ്‌കൗണ്ടുകളാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല, യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വാങ്ങാന്‍ അനുവദിക്കുന്ന നിരവധി വെബ് സൈറ്റുകളും ഉണ്ട്. നവംബര്‍ 23നാണ് ഈ വര്‍ഷത്തെ ബ്ലാക് ഫ്രൈഡേ.

ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍, ന്യൂ എഗ് ഇന്ത്യ, അലിഎക്‌സ്്പ്രസ്, ആലിബാബ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് ഇന്ത്യയില്‍ ബ്ലാക് ഫ്രൈഡേ ഓഫറുകള്‍ ലഭ്യമാക്കുന്നത്. ഇതുകൂടാതെ വിദേശ സൈറ്റുകളില്‍ നിന്നും ഓഫര്‍ ലഭ്യമാക്കാനാകും. വിദേശ സൈറ്റുകളില്‍ പലതിനും ഇന്ത്യയില്‍ നേരിട്ട് ഷിപ്പിംഗ് ഉണ്ട്. ഇല്ലാവത്തരില്‍ നിന്ന് കൊറിയര്‍ സര്‍വീസ് മുഖാന്തരം ഉല്‍പന്നങ്ങള്‍ വാങ്ങിക്കാം. മൈയുഎസ്.കോം പോലുള്ള സൈറ്റുകള്‍ ഇത്തരം സേവനം നല്‍കുന്നുണ്ട്.

ആമസോണ്‍ യുഎസ്, അലി എക്‌സ്്പ്രസ്, ഇബേ, ഫൈനസ്റ്റ്‌വൈന്‍.കോം തുടങ്ങിയവയാണ് വിദേശത്ത് നിന്ന് നേരിട്ട് പര്‍ച്ചേസിന് അവസരം നല്‍കുന്ന സൈറ്റുകള്‍. അതേസമയം, ബ്ലാക് ഫ്രൈഡേ ഓഫര്‍ ലഭിക്കാന്‍ വാങ്ങുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് / ഇംപോര്‍ട്ട് ഡ്യൂട്ടിയും മറ്റു നികുതികളും ആകര്‍ഷിക്കാനിടയുണ്ടെന്ന കാര്യം ഓര്‍ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here