വൈസനിയം മെഗാ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 24, 25 തീയതികളില്‍

Posted on: November 21, 2018 6:54 pm | Last updated: December 26, 2018 at 4:37 pm

: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമാപന സമ്മേളനത്തോടനുബന്ധിച്ച് ഈ മാസം 24, 25 തീയതികളില്‍ സ്വലാത്ത് നഗറില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മഅ്ദിന്‍ ആതുര സേവന സംരംഭമായ ഹോസ്‌പെയ്‌സിനു കീഴില്‍ നടക്കുന്ന ക്യാമ്പില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രമേഹം, കിഡ്‌നി, കണ്ണ്, ചര്‍മ്മം, ഡെന്റല്‍, ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, മുഖവൈകല്യം, നെഫ്രോളജി, സൈക്യാട്രി, പീഡിയാട്രിക്, വൈകല്യമുള്ള കുട്ടികളുടെ വിഭാഗം, സൈക്കോ തെറാപ്പി, കൗണ്‍സിലിംഗ്, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.

കോഴിക്കോട് മെഡിക്കള്‍ കോളജിലെ ഡോ. ഫിലിക്‌സ് കാര്‍ഡോസ, ഡോ. ഇ.എന്‍ അബ്ദുല്ലത്തീഫ്, ഡോ. പി.എം. കുട്ടി, ഡോ. കെ. സി. സോമന്‍, ഡോ. മുരളീധന്‍ നമ്പൂതിരി, ഡോ. ടി.പി. നൗഷാദ്, ഡോ. നസ്‌ല, ഡോ. യാസിര്‍, ഡോ. ഇബ്രാഹീം, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. നിസാര്‍, ഡോ. ആഷിഖ്, ഡോ. എം. ഐ. ഖലീല്‍, ഡോ. ശിവരാജ് തുടങ്ങിയ വിദഗ്ധരായ ഡോക്ടര്‍മാര്‍ സംബന്ധിക്കും.
മെഡിക്കല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 0483 2738343, 6235000037, 8606129256, 9946788483, 8943019599 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.